മോഹൻലാൽ ശില്പിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു.!! ശിൽപം കണ്ട് അത്ഭുതപ്പെട്ട് മോഹൻലാൽ.

വിള്ളാർ ക്രാഫ്റ്റ് വില്ലേജ് നിർമ്മിച്ച വിശ്വരൂപം കാണാനെത്തിയ മോഹൻലാൽ എന്നതായിരുന്നു കഴിഞ്ഞദിവസം ആരാധകരുടെ ഇടയിൽ വൈറലായ സംഭവം. കഴിഞ്ഞദിവസം രാവിലെ എട്ടുമണിയോടെയാണ് ക്രാഫ്റ്റ് വില്ലേജിൽ മോഹൻലാൽ എത്തിയത്. അടുത്ത ആഴ്ചയിൽ തന്നെ ചെന്നൈയിലെ വീട്ടിലേക്ക് ശിൽപം കൊണ്ടുപോകുമെന്ന് മോഹൻലാൽ അറിയിച്ചു. വെള്ളാരിലെ കലാഗ്രാമം ആയ ക്രാഫ്റ്റ് വില്ലേജിൽ വെള്ളാർ നാഗപ്പനും മറ്റ് 8 ശിൽപ്പികളും ഉൾപ്പെട്ട ശില്പത്തിൻ്റെ മൂന്നുവർഷത്തെ ശ്രമമായി ഒരുങ്ങിയ വിശ്വരൂപം മോഹൻലാലിൻ്റെ നിർദ്ദേശപ്രകാരമാണ് നിർമ്മിച്ചത്. കുമ്പിൾ തടിയിൽ നിർമ്മിച്ചിരിക്കുന്ന ശില്പത്തിന് അരക്കോടി രൂപയാണ് വില.

എല്ലാവരും മാധ്യമങ്ങളിലൂടെ ശിൽപം കണ്ടെന്നും അപ്പോൾ ഞാനും കാണേണ്ടേ എന്ന ചിരിയോടെ ശില്പി വെള്ളാർ നാഗപ്പനോട് പറഞ്ഞു. അവിടെയുള്ള ശില്പങ്ങൾ എല്ലാം മോഹൻലാൽ നോക്കിക്കണ്ടു. ശിൽപം ഏറെ ഇഷ്ടമായെന്ന് ശിൽപ്പിയോട് പറഞ്ഞ മോഹൻലാൽ ശില്പിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചതിനുശേഷം ആണ് മടങ്ങിയത്. 12 അടി ഉയരത്തിൽ തടിയിൽ തയ്യാറാക്കിയ ശില്പത്തിൻ്റെ ഒരു വശത്ത് പതിനൊന്ന് മുഖമുള്ള വിശ്വരൂപം മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരങ്ങളും കൊത്തി എടുത്തിരിക്കുന്നു. വിശ്വരൂപത്തിന് താഴെ ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിൽ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവും എല്ലാം കൊത്തിയിട്ടുണ്ട് കൂടാതെ കാളിയമർദ്ദനവും കൃഷ്ണനും ഗോപികമാരും ഉൾപ്പെടുന്നു.

ശില്പ പീഠത്തിൽ നാനൂറോളം കഥാപാത്രങ്ങളുണ്ട്. ആദ്യം ആറടിയിൽ നിർമ്മിക്കുവാൻ ആയിരുന്നു പ്ലാൻ എന്നാൽ മൂന്നു വർഷം മുൻപ് ഇത് വാങ്ങിയ മോഹൻലാൽ 12 അടിയിൽ നിർമ്മിക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു. മോഹൻലാൽ തനിക്ക് വേണ്ടി ഉണ്ടാക്കിയ വിശ്വരൂപത്തിൻ്റെ അടുത്തു നിന്നിട്ടുള്ള ഫോട്ടോസും മറ്റും ആണ് മാധ്യമങ്ങളിൽ വൈറലായി ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.