ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ല. ഞെട്ടിച്ച തീരുമാനം. സിനിമയിലേക്ക് തിരിച്ചു മടക്കം.

ഇനി രാഷ്ട്രീയമില്ല. സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് ഇനി സിനിമയിലേക്ക് മടക്കം. പഴയ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ പുതിയ തീരുമാനം ചിലരെ ഞെട്ടിക്കുകയും ചിലരെ സന്തോഷിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. സുരേഷ് ഗോപി ഒരു രാഷ്ട്രീയപാർട്ടിയുടെ ആളായി സിനിമ ഉപേക്ഷിച്ചു പോയപ്പോൾ സ്വാഭാവികമായും സുരേഷ് ഗോപിയെ വില്ലൻ സ്ഥാനത്ത് പ്രതീക്ഷിച്ചവർ നിരവധിയാണ്. ഇഷ്ടമുള്ള ഒരു താരം ആയിരുന്നു ഇപ്പോൾ വെറുത്തു പോയി എന്ന് നിരവധിപേർ കമൻറ് ചെയ്തിരുന്നു.

സുരേഷ് ഗോപി രാഷ്ട്രീയത്തിൽ വന്നത് നന്നായി ഇനി അദ്ദേഹം ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യും എന്ന് പ്രത്യാശിച്ചവർ കുറവുമല്ല. നോമിനേറ്റ് ചെയ്യപ്പെട്ട പാർലമെൻറ് അംഗം എന്ന നിലയിൽ ആറു വർഷത്തെ രാജ്യസഭാ കാലാവധി സുരേഷ് ഗോപി വിജയകരമായ പൂർത്തിയാക്കിക്കഴിഞ്ഞു. ഇതിനകം തൃശ്ശൂരിൽ നിന്നും മത്സരിക്കാനിറങ്ങി വലിയ പ്രതീക്ഷയുമായി പ്രവർത്തിച്ചു വെങ്കിലും പരാജയപ്പെട്ടു. ഈ സംഭവത്തോടെ മനസ്സ് വെറുത്തു നിൽക്കുകയായിരുന്നു സുരേഷ് ഗോപി എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറഞ്ഞത്.

എങ്കിലും തൻറെ പ്രവർത്തി മണ്ഡലം തൃശ്ശൂരിൽ കേന്ദ്രീകരിച്ചത്തൊടെ സുരേഷ് ഗോപി വീണ്ടും മത്സരിക്കാൻ വരുമെന്ന് ഇടക്കാലത്ത് ഉണ്ടായിരുന്നതാണ്. ഗ്രൂപ്പ് തിരിഞ്ഞുള്ള പാരവെപ്പുകളിൽ മനംനൊന്താണ് സുരേഷ് ഗോപി ഇപ്പോൾ സജീവ രാഷ്ട്രീയം വിടുക എന്ന് തൻറെ പുതിയ തീരുമാനത്തിൽ എത്തിയിരിക്കുന്നു എന്നാണ് പറഞ്ഞുകേൾക്കുന്നത്. എന്തായാലും ഒരു ചലച്ചിത്ര താരം എന്ന നിലയിൽ സുരേഷ് ഗോപിക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.