അദ്ദേഹത്തിന് പകരം ആരുമില്ല. മോഹൻലാലിൻറെ അഭിനയത്തെ വെല്ലാൻ ആരുമില്ല എന്ന് ബോളിവുഡ്.

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ദൃശ്യം 2 ഹിന്ദി റീമേക്ക് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് ചിത്രത്തിൻറെ പോസ്റ്റർ പുറത്തുവന്നതും ഉടനെ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ തീയറ്ററുകളിൽ റിലീസ് ചെയ്യും എന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ ഹിന്ദി പോസ്റ്ററിനു താഴെ പ്രേക്ഷകർ ചർച്ചചെയ്യുന്നത് മോഹൻലാലിൻറെ അഭിനയം തന്നെയാണ്. അതുതന്നെയാണ് ആരാധകരെയും മലയാളി പ്രേക്ഷകരെയും ഞെട്ടിപ്പിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിൻ്റെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചതിനെ താഴെ ഉത്തരേന്ത്യൻ പ്രേക്ഷകരാണ് മലയാള ചിത്രത്തെയും മോഹൻലാലിനെയും പ്രശംസിക്കുന്നത്.

ദൃശ്യം ടു എന്ന സിനിമ ഓ ടി ടി റിലീസ് ആയത് കൊണ്ടുതന്നെ ഇന്ത്യയിൽ ഉള്ള മിക്ക പ്രേക്ഷകരും ഈ ചിത്രം കണ്ടുകഴിഞ്ഞു അതുകൊണ്ടുതന്നെ ദൃശ്യം റ്റു ഹിന്ദിയിൽ അഭിനയിച്ച് എത്തുമ്പോൾ വലിയ രീതിയിലുള്ള താരതമ്യപ്പെടുത്തലുകൾ ഉണ്ടാകും എന്നതിന് സംശയമില്ല. ഭാഷാപരമായ അതിരുകൾക്കപ്പുറം ചിത്രം പ്രേക്ഷക സ്വീകാര്യത നേടിയതിന്റെ തെളിവാണ് കമന്റുകളിൽ ഉടനീളം. ഓ ടി ടി റിലീസ് ചെയ്ത മലയാള ചിത്രത്തിലെ അനുഭവങ്ങളും മോഹൻലാലിൻറെ അഭിനയവും കമൻറുകളിൽ പ്രശംസിക്കപെടുന്നു.

മോഹൻലാലിൻറെ അഭിനയത്തെ വെല്ലാൻ ആരുമില്ല എന്നാണ് ആരാധകർ പറയുന്നത്. 2013 ഇൽ പുറത്തിറങ്ങിയ ദൃശ്യം ഹിന്ദിക്ക് പുറമേ കന്നഡ തെലുങ്ക് ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്യപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.