ബറോസ് ഷൂട്ട് ഇങ്ങനെ. വികൃതി സംവിധായകനും മോഹൻലാലും ഒന്നിക്കുന്നു.

വികൃതി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എം സി ജോസഫ്. ഇപ്പോൾ എം സി ജോസഫും മോഹൻലാലും ഒന്നിക്കുന്നു എന്ന രീതിയിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തി. എന്നാൽ ഇത് സിനിമ അല്ല. മണപ്പുറം ഫൈനാൻസിന് വേണ്ടിയുള്ള പരസ്യചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. എംസി ജോസഫ് തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മോഹൻലാലിനെ പോലെയുള്ള ഒരു വലിയ പ്രതിഭയ്ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഒരു അംഗീകാരമായി കരുതുന്നു എന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ ബറോസ് ആണ് മോഹൻലാലിൻറെ തായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. താരം ആദ്യമായി സംവിധായകൻ്റെ കുപ്പായമണിയുന്നു ചിത്രമാണ് ഇത്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന് ഇന്ത്യൻ ത്രീഡി ചിത്രത്തിൻറെ സംവിധായകനായിരുന്ന ജിജോയുടെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹൻലാലാണ്.

ടെക്നിക്കലി വളരെ മികച്ചു നിൽക്കുന്ന രീതിയിലാണ് ചിത്രം ഒരുങ്ങി കൊണ്ടിരിക്കുന്നത് എന്ന് ചിത്രത്തിൻറെ ലൊക്കേഷനിൽ നിന്ന് ഉള്ള ചിത്രങ്ങൾ പുറത്തുവന്നപ്പോൾ പ്രേക്ഷകർക്കും അത് മനസ്സിലായി. കൂടാതെ ഇപ്പോൾ ബറോസുമായ ബന്ധപ്പെട്ട വാർത്ത പുറത്ത് വരുന്നത് ചിത്രത്തിൻറെ ഷൂട്ടിങ്ങിനു വേണ്ടി അണിയറ പ്രവർത്തകരെല്ലാം തായ്‌ലാൻഡ് ലേക്ക് പോകുന്നു എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.