കെജിഎഫ് വില്ലത്തി മമ്മൂട്ടിക്കൊപ്പം. മാസങ്ങൾക്ക് മുൻപേ റോഷാക്കിന് ഗംഭീര പ്രമോഷൻ പദ്ധതിയുമായി വിതരണക്കാർ.

മാസങ്ങൾക്കു മുൻപേ പ്രമോഷനുമായി വിതരണക്കാർ മമ്മൂട്ടി നായകനായി ഏറ്റവുമൊടുവിൽ തീയറ്ററിൽ എത്തിയ മൂന്നു സിനിമകൾ ഇന്ത്യയ്ക്ക് പുറത്ത് ഡിസ്ട്രിബ്യൂഷൻ എടുത്ത ഗ്രൂപ്പാണ് ട്രൂത്ത് ഗ്ലോബൽ ഫിലിംസ്. അതിൽ സിബിഐ 5 ഒഴിച്ച് മറ്റു രണ്ടു സിനിമകളും വലിയ ലാഭം അവർക്ക് നേടിക്കൊടുത്തു. അങ്ങനെ താരത്തിന്റെ പുതിയ ഒരു റിലീസും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ഇന്ത്യയ്ക്ക് പുറത്ത് വിതരണം ചെയ്യുന്നത്. ഏതാണ്ട് 10 കോടി രൂപയ്ക്കാണ് വിതരണവകാശം കൈപ്പറ്റിയത് എന്നാണ് റിപ്പോർട്ടുകൾ.

ഭീഷ്മ റിലീസിൽ വന്ന പാളിച്ച പൂർണ്ണമായും പരിഹരിച്ചാണ് സീ ബി ഐ ഫൈവ് തിയേറ്ററിലെത്തിയത്. നെഗറ്റീവ് റിപ്പോർട്ടിൽ വിചാരിച്ച നേട്ടം ഉണ്ടായില്ല. പുതിയ റിലീസിലൂടെ വീണ്ടും ശക്തമായി എത്തുകയാണ് ട്രൂത്ത് ഗ്ലോബൽ ഫിലിംസ്. ഷൂട്ടിംഗ് പൂർത്തിയായില്ല എങ്കിലും ഇപ്പോഴേ പ്രമോഷനുമായി മുന്നോട്ടുപോവുകയാണ് ഇവർ.

ആരാധകരിലും പ്രേക്ഷകരിലും ഹൈപ്പ് നേടിയെടുത്ത സിനിമയാണ് റോഷാക്. പ്രമോഷനുമായി നിരവധി പദ്ധതികളാണ്. കേരളത്തിലും പുറത്തും നിർമ്മാതാക്കൾ ഒരുക്കുന്നത്. മമ്മൂട്ടി കമ്പനിയിൽ ഒരുങ്ങുന്ന രണ്ടാമത്തെ സിനിമയാണ് എങ്കിലും ആദ്യം പുറത്തെത്തുക റോഷാക് ആണ്. ഇതിന് മുൻപ് ഉണ്ടായിരുന്ന മമ്മുക്കായുടെ പ്ലേഹൗസ് എന്ന കമ്പനി നിർമ്മാണത്തിന്റെ കാര്യത്തിൽ വളരെ മോശമായിരുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.