പിക്കറ്റ് ഫോർട്ടി ത്രീ പോലെ ഒരു ചിത്രം ഒന്നും കൂടെ ചെയ്തു കൂടെ എന്ന് മേജർ രവിയോട് സംവിധായകൻ അൽഫോൻസ് പുത്രൻ ചോദിച്ചിരിക്കുകയാണ്. അത്തരം ഒരു ചിത്രം ചെയ്യുവാൻ ഞാൻ ഇനി പൃഥ്വിരാജിനോട് പറയണോ എന്നും അൽഫോൻസ് പുത്രൻ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ചോദിച്ചിരിക്കുന്നു. ഇത് വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്തു. അതിന് മറുപടിയുമായി മേജർ രവിയും എത്തി. ഇതൊക്കെയാണ് ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ ചർച്ച ആയിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ ആയിരുന്നു അൽഫോൺസ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. അൽഫോൺസ് പുത്രൻറെ കമൻ്റിന് മറുപടിയുമായി മേജർ രവി എത്തിയപ്പോൾ ഈ സംവാദം കുഴയ്ക്കുകയും ചെയ്തു. പിക്കറ്റ് ഫോർട്ടി ത്രീ ഞാനും ഹൃദയത്തിൽ ചേർത്തു വെച്ച ഒരു സിനിമയാണെന്നും. അത്തരം ഒരു സിനിമയുമായി ഉടനെ എത്തും എന്നുമായിരുന്നു മേജർ രവിയുടെ വാക്കുകൾ. മേജർ രവി സാർ ദയവായി പിക്കറ്റ് ഫോർട്ടി ത്രീ പോലെയുള്ള ചിത്രങ്ങൾ വീണ്ടും ചെയ്യൂ ഈ ചിത്രം കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. യുദ്ധത്തെക്കുറിച്ചുള്ള സിനിമയാണ് പിക്കറ്റ് ഫോർട്ടി എന്നാണ് ഞാൻ കരുതിയത്.
പക്ഷേ ചിത്രം കണ്ടു തുടങ്ങിയപ്പോൾ ആ ധാരണ എല്ലാം മാറി. താങ്കളെപ്പോലെ ധീരനായ ഒരു ഓഫീസറിൽ നിന്നും പട്ടാളത്തെ കുറിച്ച് വളരെ വ്യത്യസ്തമായ ഒരു ഉൾക്കാഴ്ചയാണ് ചിത്രം തന്നത്. അത്തരം ഒരു ചിത്രം ഇനി ചെയ്യുവാൻ ഞാൻ ഇനി പൃഥ്വിരാജിനോട് പറയേണ്ടിവരുമോ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.