ഇന്ന് തമിഴ് സൂപ്പർസ്റ്റാർ വിജയുടെ 48ാം പിറന്നാൾ ആണ്. ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തന്നെ താരമൂല്യവും വിപണി മൂല്യവും ആരാധന പിന്തുണയും ഉള്ള ബ്രാൻഡ് ആണ് വിജയ്. കരിയറിലെ അറുപത്തിയാറാമത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് ആണ് പിറന്നാളിന് ആരാധകർക്ക് ആയി നൽകിയ വിജയുടെ സമ്മാനം. പിറന്നാൾ ദിനത്തിന്റെ മുമ്പുതന്നെ ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് ആരാധകർക്ക് ആ സമ്മാനം വിജയ് നൽകി. പിന്നീട് പിറന്നാൾ ദിനത്തിലേക്ക് എത്തിയപോളേക്കും വാരിസ് എന്ന വിജയുടെ പുതിയ ചിത്രത്തിൻറെ രണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റുകളാണ് പിന്നീട് ഇറക്കിയത്.
പിന്നീട് ഇതെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും സോഷ്യൽമീഡിയയിൽ വൈറൽ ആവുകയും ചെയ്തു. എന്തായാലും ആരാധകർക്ക് കിട്ടിയ സമ്മാനം അവിടെ നിൽക്കുമ്പോഴും ആരാധകർ വിജയുടെ പിറന്നാൾ ദിനം വലിയ രീതിയിൽ ആഘോഷിക്കുക തന്നെയായിരുന്നു ഇന്നത്തെ ദിവസം പല രീതിയിൽ ആയിരുന്നു. കൂടാതെ വിജയെ കുറിച്ചുള്ള പല പല കാര്യങ്ങളും. അതോടൊപ്പം തന്നെ പല താരങ്ങളും പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.
മലയാളത്തിൽനിന്നും മോഹൻലാലിന്റെ പിറന്നാൾ ആശംസ ആയിരുന്നു ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുത്തത്. കാരണം മോഹൻലാൽ വിജയിക്ക് പിറന്നാൾ ആശംസകൾ നൽകിയത് വലിയ മാധ്യമങ്ങൾ പോലും ഏറ്റെടുത്തു തമിഴ്നാട്ടിൽ അത് വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്തു. ഹാപ്പി ബർത്ത് ഡേ ഡിയർ വിജയ് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ എന്ന് പങ്കുവയ്ക്കുന്ന മോഹൻലാലിൻറെ പിറന്നാൾ ആശംസ ആണ് സോഷ്യൽ മീഡിയയിൽ എത്തിയത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.