August 10, 2022

ലാലേട്ടൻറെ മാസ്സ് സീനുകൾ ലൂസിഫറിലേതു പോലെ എമ്പുരാനിലും ഉണ്ട്.

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ 2019ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. തിരക്കഥ കൊണ്ടും മേക്കിങ് കൊണ്ടും വലിയ വാണിജ്യ വിജയം സ്വന്തമാക്കിയ ചിത്രം നിരൂപകപ്രശംസയും പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ പല ഡയലോഗുകളും ട്രെൻഡിങ് സെറ്റ് ആയിരുന്നു. അതിലെ ഒന്ന് ആയിരുന്നു കർഷകൻ അല്ലേ മേടം കള പറിക്കാൻ ഇറങ്ങിയതാണ് എന്നുള്ള ഈ ഡയലോഗ്. ഈ രംഗം ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ അനുഭവം പറയുകയാണ് നൈല ഉഷ ഈ രംഗം ചിത്രീകരിക്കാൻ പോകുമ്പോൾ തന്നെ ഉണ്ടാവുന്ന ഇംപാക്റ്റിനെ പറ്റി തനിക്ക് അറിയാമായിരുന്നു.

എന്ന് നൈല ഉഷ ഒരു അഭിമുഖത്തിൽ പറയുകയാണ്. അരുന്ധതി എന്ന ശക്തമായ ജേണലിസ്റ്റ് കഥാപാത്രമായാണ് നൈല ഉഷ ചിത്രത്തിൽ എത്തിയത്. കർഷകനല്ലേ മാഡം ഒന്നു കള പറിക്കാൻ ഇറങ്ങിയതാ ഈ ഡയലോഗ് ലാലേട്ടന് ഉള്ളത് ആണെങ്കിലും കയ്യടി എനിക്ക് ആണ് എന്ന് ഞാൻ അങ്ങ് വിചാരിക്കും. ഇത് എടുക്കുമ്പോഴും ഡബ്ബ് ചെയ്യുമ്പോഴും ഒക്കെ കയ്യടി വരാൻപോകുന്ന ഡയലോഗ് ആണ് എന്ന് എനിക്ക് അറിയാം. ലാലേട്ടനും ആയുള്ള എൻറെ ഏക രംഗം അത് മാത്രമായിരുന്നു.

ആ ഡയലോഗ് ഉണ്ടാക്കാൻ പോകുന്ന ഇമ്പാക്ട് എനിക്ക് അറിയാമായിരുന്നു. ഒരു സംവിധായകൻ എന്ന നിലയിൽ എന്തൊക്കെ ചെയ്യണം എന്ന് പൃഥി പറഞ്ഞുതരും. ആ സീൻ എടുക്കുമ്പോൾ ലാലേട്ടൻ ഒപ്പോസിറ്റ് നിൽക്കുന്നു എന്ന ഒരു ടെൻഷൻ ഉണ്ട്. പിന്നെ മുഖത്ത് പേടിയും കൺഫ്യൂഷനും വരണം. കാരണം ചോര കണ്ട് നിൽക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.