December 6, 2022

ഈ ജോഡി വീണ്ടും ഒന്നിക്കുന്നു. പ്രണവ്, കല്യാണി കോംബോ പുതിയ സിനിമ.

ഹൃദയമെന്ന് വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ജോഡികളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. ഹൃദയത്തിന് മുൻപും പ്രിയദർശന്റെ സംവിധാനത്തിലൂടെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു എങ്കിലും അധിക സമയം ഉണ്ടായിരുന്നില്ല.

എന്തായാലും ഈ സിനിമ അഭിനയിക്കുന്നതിനു മുൻപേ ഇവരുടെ ജോടി ആരാധകരുടെ ഇടയിൽ തരംഗം ആയിരുന്നു. എന്തായാലും പിന്നാലെ വന്ന ഹൃദയത്തിൻറെ സെക്കൻഡ് ഹാഫ് മുഴുവനും ഒരുമിച്ച് അഭിനയിച്ച പ്രണവിൻ്റെയും കല്യാണിയുടെയും കെമിസ്ട്രി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.

ഹൃദയത്തിന് ശേഷം പ്രേക്ഷകർ ഏറെ ആഘോഷിച്ച ജോഡികളായിരുന്നു പ്രണവിന്റെയും കല്യാണിയുടെയും. ഇരുവരും വീണ്ടും ഒന്നിച്ചേക്കാം എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഹൃദയത്തിൻറെ കലസംവിധായകനായ പ്രശാന്ത് ആണ് ഇതുസംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഹൃദയത്തിൻറെ ഷൂട്ടിങ് ലൊക്കേഷനിൽ മൂവരും നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് വീണ്ടും ഒരുമിക്കാൻ പോവുന്നു എന്ന് ആണ് അദ്ദേഹം കുറിച്ചത്.

അടുത്തിടെ അഞ്ജലിമേനോൻ ചിത്രത്തിലൂടെ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു ഇനി അതെല്ലാ വിനീത്ശ്രീനിവാസൻ്റെ ചിത്രം തന്നെയായിരിക്കുമെന്ന് ചില ആരാധകർ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *