മലയാളി എൻറെറീലേക്ക് സ്വാഗതം. കോവിഡ് സൃഷ്ടിച്ച ആഘാതത്തെ മറികടന്ന് മലയാള സിനിമ കുതിച്ചു തുടങ്ങിയത് കുറുപ്പ് ഭീഷ്മപർവം എന്നീ സിനിമകൾക്കൊപ്പം ആണ്. തമിഴിൽ നിന്നും വിക്രം തെലുങ്കിൽ നിന്നും ആർ. ആർ.ആർ. കന്നഡയിൽ നിന്നും കെജിഎഫ് ടു എന്നീ സിനിമകൾ കേരളത്തിൽ ബോക്സ് ഓഫീസ് തീർത്തപ്പോൾ മലയാളം ബോക്സ് ഓഫീസ് ഒരു ഇൻട്രസ്റ്റിങ്ങ് ഹിറ്റിനായി കാത്തിരിക്കുകയാണ്.
ചെറുതും വലുതുമായ ഹിറ്റുകൾ സംഭവിക്കുന്നുണ്ടെങ്കിലും സിനിമ വ്യവസായത്തെ പിടിച്ചുകുലുക്കുന്ന ഒരു കൂറ്റൻ ഹിറ്റ് മലയാളത്തിൽ ഇതുവരെ പിറന്നിട്ടില്ല. കോവിഡിന് ശേഷം മലയാളത്തിലെ ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രമായ കടുവ മാറുമോ എന്ന് അറിയാനാണ് സിനിമ മേഖലയിൽ പൃഥ്വിരാജും ആരാധകരും കാത്തിരിക്കുന്നത്. കാരണം ആ പൊട്ടൻഷ്യൽ കടുവയ്ക്ക് ഉണ്ട് എന്നാണ് എല്ലാവരും പറയുന്നതും സിനിമക്കാരും ഉദ്ദേശിക്കുന്നതും.
തമിഴിൽ വിക്രം 400 കോടി ക്ലബ്ബ് പിന്നിട്ട് ഇൻഡസ്ട്രിയൽ ഹിറ്റും തമിഴിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷനും സ്വന്തം പേരിൽ ആക്കിയപ്പോൾ തെലുങ്കിൽ ആർആർആർ ആഗോള കളക്ഷനിൽ ആയിരം കോടിക്ക് മുകളിൽ നേടി പുതിയ റെക്കോർഡും ഇട്ടിരുന്നു. അല്ലുഅർജുൻ്റെ പുഷ്പ 365 കോടിക്ക് മുകളിൽ ആണ് നേടിയത്.
കന്നടയിൽ നിന്നുമെത്തിയ കെജിഎഫ് ടു 1200 കോടിക്ക് മുകളിൽ നേടി ആണ് ഓട്ടം അവസാനിപ്പിച്ചത്. തമിഴിലും തെലുങ്കിലും കന്നടയിലും തുല്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചെങ്കിലും ലൂസിഫർ പോലെ ഒരു മെഗാഹിറ്റ് കടുവയിലൂടെ പൃഥ്വിരാജ് ലക്ഷ്യമിടുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.