December 6, 2022

എല്ലാം സഹിക്കേണ്ടി വന്ന നിമിഷം. ഖത്തറിൽ വെച്ച് മമ്മൂട്ടിക്ക് ഉണ്ടായ ദുരനുഭവം.

നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി ദേഷ്യകാരനാണെന്നും നിസ്സാരകാര്യത്തിന് വരെ പൊട്ടിത്തെറിക്കുന്ന ആളാണെന്നും ഒരു ഇമേജ് പണ്ടുമുതലേ ഉള്ളതാണ്. പക്ഷേ ആരായാലും പ്രതികരിച്ചു പോകുന്ന സ്ഥലത്താണ് അദ്ദേഹം കുറച്ച് ശക്തമായി പ്രതികരിക്കുന്നത് എന്നാണ് ശ്രീനിവാസൻ മുൻപ് പറഞ്ഞിട്ടുള്ളത്. ഗൾഫിൽ ഒരു പര്യടനത്തിന് പോയ വേളയിൽ സംഘാടകർ മമ്മൂട്ടിയെ വിറ്റ് കാശ് ആക്കിയ ഒരു സംഭവം ശ്രീനിവാസൻ രസകരമായി വിവരിക്കുന്നത് ഇങ്ങനെ മമ്മൂട്ടിയുടെ ഗൾഫ് പര്യടനം നടക്കുകയാണ്.

ദുബായ് അബുദാബി ഷാർജ അലൈൻ തുടങ്ങിയുള്ള കുറെ സ്ഥലങ്ങളിൽ പ്രോഗ്രാം നടത്തി പിന്നെ ഖത്തറിലേക്ക് പക്ഷേ അവിടെ ഒരു പ്രോഗ്രാം മാത്രം അതും ഒരു ഹോട്ടോലിൽ ചെന്നതിനു ശേഷം രാവിലത്തെ ഭക്ഷണം മുറിയിൽവെച്ച് കഴിച്ചു. ഉച്ച ആയപ്പോൾ സംഘാടകർ പറഞ്ഞു ഉച്ചഭക്ഷണം ഇവിടെ കൊണ്ടുവരാൻ പ്രയാസമാണ് നമുക്ക് റസ്റ്റോറൻ്റി ലേക്ക് പോകാം കഴിക്കാം തിരിച്ചുവരാം.

അപ്പോൾ ആർക്കും ഒരു സംശയവും തോന്നിയില്ല. എല്ലാവരും റെഡി ആയി ഇറങ്ങി. പക്ഷെ റസ്റ്റോറൻറ് ഡോർ തുറന്നപ്പോൾ മമ്മൂട്ടിയും ശ്രീനിവാസനും സംഘവും ഞെട്ടി. ഒരു ജനസമുദ്രം ഉണ്ട് അതിനകത്ത് മമ്മൂട്ടി അത്ഭുതത്തോടെ ചോദിച്ചു അയ്യോ ഇതിനകത്ത് ഇരുന്ന് എങ്ങനെ ഭക്ഷണം കഴിക്കും. ഓ അതൊന്നും സാരമില്ല അവരൊക്കെ നിങ്ങളുടെ ഫാൻസ് ആണ്. അവര് അവിടെയൊക്കെ അങ്ങ് നിന്നോളൂം നിങ്ങൾ ഇരുന്ന് കഴിക്ക് മറ്റു മാർഗമൊന്നും ഇല്ലാതെ എല്ലാവരും ഇരുന്നു ഭക്ഷണം ഓർഡർ ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *