പുതിയ സിനിമകൾ ഓരോ ദിവസവും പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ സർപ്രൈസ് ആയ സിനിമകളും എന്നാൽ പ്രഖ്യാപിച്ച സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാൻ പോകുന്ന രീതിയിൽ വരുകയാണ്. അങ്ങനെ ചില സിനിമകളെക്കുറിച്ച് നമുക്ക് പറയാം. ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ നായകനായി സിനിമ വരുന്നു എന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത് നടൻ മോഹൻലാൽ തന്നെയാണ്. മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപനം നടത്തുകയുണ്ടായി.
അഭിനയത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോക്ടർ റോബിന് എല്ലാവിധ ആശംസകളും നേർന്നു. പ്രമുഖ നിർമാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രൊജക്റ്റിലൂടെയാണ് റോബിൻ നായകനായെത്തുന്നത്. മഹേഷിൻറെ പ്രതികാരം,നാരദൻ,ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,ആർക്ക് അറിയാം എന്നിവയുടെ സംവിധായകനാണ് കുരുവിള.
സന്തോഷ് ടി കുരുവിളയുടെ നിർമ്മാണത്തിൽ ഒരു മോഹൻലാൽ ചിത്രവും വരാൻ സാധ്യതയുള്ള കാര്യങ്ങളും ചർച്ചയിൽ ഉണ്ടായിരുന്നു. അപ്പോഴാണ് ബിഗ് ബോസിലെ ശ്രദ്ധിക്കപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളായ ഡോക്ടർ റോബിൻ രാധാകൃഷ്ണനുമായി സിനിമ വരുന്ന കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നതും. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ മികച്ച ഒരു പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാര്യം കൊണ്ട് തന്നെ അദ്ദേഹത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞു എന്നും ചെറിയ കാര്യമല്ല. സിനിമ വേറെ ഒരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്നു വരിക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.