December 6, 2022

താരസംഘടനയുടെ പ്രസിഡണ്ട് ആയ മോഹൻലാൽ ഇതൊക്കെ കേട്ടിട്ടും എന്തുകൊണ്ട് അത് തിരുത്തിയില്ല.

താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടനും എംഎൽഎ യുമായ ഗണേഷ് കുമാർ രംഗത്തെത്തിയിരിക്കുകയാണ്. അമ്മയെ ക്ലബ്ബിനോട് താരതമപ്പെടുത്തിയ ഇടവേള ബാബു മാപ്പുപറയണമെന്നും ദിലീപ് രാജിവച്ച പോലെ വിജയ് ബാബു രാജിവെക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. അതിജീവിത പറഞ്ഞ കാര്യം അമ്മ ശ്രദ്ധിക്കണം. അതിജീവിത പറഞ്ഞ കാര്യങ്ങളിൽ അമ്മ മറുപടി നൽകണം. ആരോപണവിധേയേ ഗൾഫിലേക്ക് പോയപ്പോൾ ഇടവേള ബാബു ഒപ്പം ഉണ്ടായിരുന്നു എന്ന് ആരോപണമുണ്ടായിരുന്നു. ആരോപണവിധേയൻ നിരവധി ക്ലബ്ബുകളിൽ അംഗമാണെന്ന് എന്ന് അമ്മ പറയുന്നത് ആർക്കുവേണ്ടി.

ക്ലബ്ബ് ആണ് എന്ന് ഇടവേള ബാബു പറഞ്ഞപ്പോൾ പ്രസിഡണ്ടിന് തിരുത്താമായിരുന്നു. അമ്മ ചാരിറ്റബിൾ സൊസൈറ്റി ആണ് ക്ലബ്ബ് അല്ലാ ഇടവേള ബാബു മാപ്പ് പറയണം. അതല്ല അമ്മയ ഒരു ക്ലബ് ആണ് എന്ന് പ്രഖ്യാപിച്ചാൽ ആ നിമിഷം ഞാൻ അമ്മയിൽ നിന്നും രാജിവയ്ക്കും ഗണേഷ് കുമാർ പറഞ്ഞു. ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് അമ്മ ഒരു ക്ലബ് ആണെന്ന് ഇടവേള ബാബു പറഞ്ഞത്. വിജയ് ബാബ മറ്റ് പല ക്ലബ്ബുകളിലും അംഗമാണ് അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചിരുന്നു.

എന്തായാലും വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് വരുന്നത്. അതോടൊപ്പം തന്നെ സംഘടനയുടെ പ്രവർത്തനമായി ബന്ധപ്പെട്ട് കടുത്ത നീയന്ത്രണങ്ങളിലേക്ക് കിടക്കാൻ താര സംഘടന അമ്മ തീരുമാനിച്ചിരിക്കുന്നു എന്നുള്ള വിവരങ്ങളും വരികയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *