മലയാളി എൻറ്ററിലേക്ക് സ്വാഗതം. എം ടി വാസുദേവൻ നായരുടെ കഥകൾ കോർത്തിണക്കി കൊണ്ടുള്ള ആന്തോളജിയിൽ മോഹൻലാൽ-പ്രിയദർശൻ എന്നിവരുടെ സിനിമയുടെ ചിത്രീകരണം ജൂലൈ അഞ്ചിന് ആരംഭിക്കും എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ. ഓളവും തീരവും എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിക്കും. എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. സന്തോഷ് ശിവൻ ആയിരിക്കും ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.
സാബു സിറിൽ ആണ് കലാസംവിധാനം നിർവഹിക്കുന്നത്. 1957ൽ പുറത്തിറങ്ങിയ എംടിയുടെ ചെറുകഥയാണ് ഓളവും തീരവും. മോഹൻലാൽ ചിത്രത്തിൽ ബാപ്പുട്ടി എന്ന കഥാപാത്രത്തെ ആയിരിക്കും അവതരിപ്പിക്കുക. 1970 ൽ എൻ മേനോൻറെ സംവിധാനത്തിൽ ചെറു കഥ സിനിമയാക്കീയിരുന്നു. മധു ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എംടിയുടെ മകൾ അശ്വതി നായർ ശ്യാമപ്രസാദ് സന്തോഷ ശിവൻ ജയരാജ് മഹേഷ് നാരായണൻ ജിജോ പല്ലിശ്ശേരി രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയുടെ മറ്റ് സംവിധായകർ വിൽപ്പന എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്.
തിരക്കഥയും എം ടി തന്നെ. ചിത്രത്തിൽ നായകനായി ആസിഫലിയും മധുബാലയും ആണ് എത്തുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി ഷെർലോക്ക് എന്ന കഥയാണ് മഹേഷ് നാരായണൻ ഒരുക്കുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രമാക്കി കടുകെണ്ണവ എന്ന യാത്ര കുറിപ്പ് ലിറ്റി ജോസ് പല്ലിശ്ശേരിയും സംവിധാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.