August 10, 2022

എമ്പുരാൻ ആകുമോ. പൃഥ്വിരാജ് ഇനി തെലുങ്കീൽ സംവിധാനം ചെയ്യുമോ. കടുവ റിലീസ് മാറ്റി.

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ അഭിപ്രായം പ്രകടിപ്പിച്ച് നടൻ പൃഥ്വിരാജ് എന്നുള്ള വിവരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആയിരിക്കുന്നത്. ഹൈദരാബാദിൽ കടുവ ചിത്രത്തിൻറെ പ്രമോഷനുമായി നടന്ന വാർത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് ഈ വിവരം വെളിപ്പെടുത്തിയത്. തനിക്ക് നിരവധി ഓഫറുകൾ വരുന്നുണ്ട് എന്നും ഒരു തെലുങ്ക് സിനിമ ഉടനെ സംവിധാനം ചെയ്യും എന്ന് പൃഥ്വിരാജ് പറയുകയും ചെയ്തു. എനിക്ക് ഇതിനകം തന്നെ ഒരു തെന്നിന്ത്യൻ സിനിമ നൽകിയിട്ടുണ്ട്. അതിൽ എനിക്ക് ഏറെ സന്തോഷവും ഉണ്ട്.

പക്ഷേ അഭിനയിക്കുന്നതിനു പുറമേ ഒരു തെലുങ്ക് സിനിമ ഞാൻ സംവിധാനം ചെയ്തേക്കും. പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ലൂസിഫറിൻ്റെ രണ്ടാം ഭാഗം എമ്പുരാൻ എന്ന സിനിമയ്ക്ക് പുറമേ ടൈസൺ എന്ന ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നുണ്ട്. അതുകൂടാതെ മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യാൻ പോകുന്നു. അതും തെലുങ്കിൽ എന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.

പൃഥ്വിരാജ് ആരെ ആയിരിക്കും ഇവിടെ ഡയറക്റ്റ് ചെയ്യാൻ പോകുന്നത്. ചിരഞ്ജീവി പൃഥ്വിരാജിനെ തെലുങ്കിലേക്ക് ക്ഷണിച്ചിരുന്നു. ഇനി ഒരു ചിരഞ്ജീവി പടമോ എന്നതാണ് എല്ലാവരും ചോദിക്കുന്നത്. അല്ലെങ്കിൽ ലിസ്റ്റുകൾ കുറേ ഉണ്ടല്ലോ. പ്രഭാസ് രാംചരൺ ജൂനിയർ എംടിആർ മഹേഷ് ബാബു ബാലയ്യ അങ്ങനെ അങ്ങനെ. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കടുവ. കടുവ കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രം ആയിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.