December 6, 2022

ഒമർ ലുലു പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച. തൊണ്ണൂറുകളിലെ ലാലേട്ടനെ പോലെ ഒരു യൂത്ത് പോലും ഇന്ന് ഇല്ല.

ഒമർ ലുലു എന്ന സംവിധായകൻ ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുകയാണ്. കൂടാതെ സോഷ്യൽ മീഡിയയിൽ ഒമർലുലുവു മായി ബന്ധപ്പെട്ട നിരവധി ചർച്ചകളാണ് പ്രേക്ഷകർ നടത്തുന്നത്. പല വിവാദ പരാമർശവുമായി ഒമർ ലുലു തന്നെ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. തൻറെ പുതിയ ചിത്രമായ പവർ സ്റ്റാർ എന്ന ചിത്രത്തിൻ്റെ അപ്ഡേറ്റുകൾ നമുക്ക് മുൻപിൽ ഉടനെ എത്തും എന്ന് അദ്ദേഹം പറഞ്ഞുകൊണ്ട് ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ വരാറുണ്ട്. എന്നാൽ ഈ അടുത്ത് ഇടയ്ക് ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൂടെ നടത്തിയത് വലിയ വിവാദങ്ങൾ ആയി.

വിവാദങ്ങൾക്ക് ഒപ്പം ചർച്ചയും. അതിലെ ഒന്നായിരുന്നു 90കളിലെ മോഹൻലാൽ ചെയ്തത് പോലെയുള്ള വിഭിന്ന വേഷങ്ങൾ ചെയ്യാൻ ഒരു യുവനടൻ പോലും ഇന്ന് മലയാളത്തിൽ ഇല്ല എന്ന് സംവിധായകൻ ഒമർ ലുലു പറയുന്നത്. സൂപ്പർസ്റ്റാറുകളുടെ ഡേറ്റിന് വേണ്ടി ഓടാതെ നിർമ്മാതാക്കൾ പുതുമുഖങ്ങളെ വെച്ച് കുറഞ്ഞ ബഡ്ജറ്റിൽ സിനിമ ചെയ്താലേ സിനിമ വ്യവസായം രക്ഷപ്പെടുള്ളൂ എന്നും ഒമാർ ലുലു പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ഒമർ ലുലുവിന്റെ പ്രതികരണം നമുക്ക് നോക്കാം.

ഒമർ ലുലുവിന്റെ കുറിപ്പ് എങ്ങനെയാണ്. ഈ റിവ്യൂ എഴുത്തുകാരും കുറച്ചു റിയലിസ്റ്റിക് പച്ചപ്പ് പ്രകൃതി പടങ്ങളും കാരണം മലയാള സിനിമ നശിച്ചു. അന്യ ഭാഷയിലെ ആമ്പിള്ളേർ ഇവിടെ വന്നു കാശ് അടിച്ചു പോകുന്നു. ഡാൻസ് കോമഡി ഫൈറ്റ് റൊമാൻസ് മര്യാദയ്ക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ല പണ്ടത്തെ തൊണ്ണൂറുകളിലെ ലാലേട്ടനെ പോലെ. നിർമാതാക്കൾ ഇനിയെങ്കിലും മാറി ചിന്തിച്ച് രണ്ട് കൊടിയിൽ താഴെ ബജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *