December 6, 2022

മെഗാ താരങ്ങൾ ഇത് ചെയ്യണം. കടുവയ്ക്ക് പ്രീക്വലും സീക്വലും വരും.

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ആണ് കടുവ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സിനിമ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം പ്രത്യേകത കൂടി കടുവയ്ക്ക് ഉണ്ട്. ഇപ്പോളിതാ കടുവയുടെ രണ്ടാംഭാഗം ആലോചനയിലുണ്ട്. എന്നാണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത് ജിനു ബി എബ്രഹാം പറയുന്നത്.

ഒരു അഭിമുഖത്തിൽ ജിനു ഇത് വ്യക്തമാക്കുകയും ചെയ്തു. കടുവയുടെ ഒരു പ്രീക്കൽ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട് അതായത് കടുവയുടെ അപ്പൻ കടുവയുടെ കഥ. കടുവ കുന്നേൽ അപ്പൻ കടുവയുടെ കഥ. 50 കളുടെയും 60 കളുടെയും പാലാ മുണ്ടക്കയത്തിൻ്റെ കഥയാണിത്. കുടിയേറ്റത്തിന്റെ കഥയാണ് ഇത്. നമ്മുടെ മെഗാസ്റ്റാറുകളിൽ ആരെങ്കിലും ഒരാൾ ആ ക്യാരക്ടർ ചെയ്താൽ കൊള്ളാം എന്ന വലിയ ആഗ്രഹം എനിക്കുണ്ട്. പക്ഷേ ആ കഥ സെറ്റ് ആവണം. അവരോട് അത് പറയണം.

അവർക്ക് അത് ഇഷ്ടപ്പെടണം. അങ്ങനെ ഒരുപാട് കടമ്പകൾ ഉണ്ട്. ഈ സിനിമയിൽ കടുവാക്കുന്നേൽ കേരൂത് മാപ്പിള എന്നയാളെ കുറിച്ച് ചില പരാമർശങ്ങളുണ്ട്. അയാൾ ചെയ്തിട്ടുള്ള ചില കാര്യങ്ങളെ കുറിച്ചുള്ള പറച്ചിലുകളും ഉണ്ട്. അതിൽനിന്ന് മനസ്സിലാക്കാം ഇത് എത്രമാത്രം ശക്തനായ കഥാപാത്രം ആണെന്ന്. കടുവയ്ക്ക് ഒരു സ്വീകലും ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. കടുവയിലെ അവസാന സീൻ കാണുമ്പോൾ ഇതിലെ സ്വീക്കൻസ് വളരെയധികം ഡിമാൻഡ് ചെയ്യുന്നതായി നിങ്ങൾക്ക് മനസ്സിലാകും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *