August 10, 2022

ഷാജി കൈലാസ് പറയുന്നത് കേട്ടോ ലാലേട്ടനെയും പൃഥ്വിരാജിനെയും കുറിച്ച്.

സംഘട്ടന രംഗത്തിൽ പൃഥ്വിരാജ് കാണിക്കുന്ന പ്രകടനം അത്ഭുതപ്പെടുത്തുന്നതാണ് എന്ന് ഷാജി കൈലാസ് പറയുകയാണ്. പണ്ട് മോഹൻലാൽ സിനിമകളിൽ ഫൈറ്റ് രംഗങ്ങളിൽ അദ്ദേഹം കാട്ടിയിരുന്ന എനർജിയാണ് പൃഥ്വിരാജിൽ കണ്ടതെന്നും ഷാജി കൈലാസ് അഭിമുഖത്തിൽ പറയുകയുണ്ടായി. എട്ടുവർഷത്തിനുശേഷമാണ് മലയാളത്തിൽ തൻറെ സിനിമ ഇറങ്ങുന്നത്. അവസാനം എടുത്ത ജിഞ്ചർ,മധുരാശി എന്നിവ കോമഡി പടങ്ങൾ ആയിരുന്നു. ഷാജി കൈലാസ് തമാശ പടങ്ങൾ എടുക്കേണ്ട എന്നും ജനം വിധിയെഴുതി. രണ്ടു സിനിമകളും പരാജയപ്പെട്ടു തുടർന്ന് എൻറെ ശൈലിക്ക് പറ്റിയ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു.

ഷാജി കൈലാസ് പറഞ്ഞത് ഇങ്ങനെ തൻറെ ജീവിതകഥയാണ് ഇത് എന്ന് പറഞ്ഞ് ഒരാൾ കേസിന് പോയി. ജീവിച്ചിരിക്കുന്ന ആരുമായും ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. അമിതാബച്ചൻ എന്ന് കഥാപാത്രത്തിന് പേരിട്ടാൽ അത് അമിതാബച്ചന്റെ കഥയാകുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത 44 ചിത്രമാണ് കടുവ.

കടുവക്കുന്നേൽ കുറവാച്ചൻ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. അതിനോടൊപ്പം തന്നെ ഷാജി കൈലാസം മോഹൻലാലും ഒന്നിക്കുന്നു. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഓ ടി ടി റിലീസ് ആയി ഒരുങ്ങുന്നു എന്നുള്ള റിപ്പോർട്ടുകളാണ് ലഭിച്ചിട്ടുള്ളത്. മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എലോൺ ഓഗസ്റ്റ് മാസം പ്രമുഖ ഓ ടി ടി പ്ലാറ്റ്ഫോമുകളുടെ സ്ക്രീനിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.