December 6, 2022

താര രാജാവ് മോഹൻലാലിൻറെ വമ്പൻ സിനിമകൾ. ഇതിനു വേണ്ടിയല്ലേ നിങ്ങളും കാത്തിരിക്കുന്നത്.

മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾക്ക് മലയാളത്തിൽ പ്രതീക്ഷ കൂടുന്നത് എന്തുകൊണ്ടാണ്. അവർ അഭിനയിക്കുന്ന ചിത്രങ്ങൾ വമ്പൻ ചിത്രങ്ങൾ ആയിരിക്കും എന്നത് ഒരു സൈഡിൽ നിൽക്കുമ്പോൾ ചെറിയ ചിത്രങ്ങളോടുള്ള പ്രേക്ഷകരുടെ ഒരു മാറ്റം തിയേറ്ററുകളിൽ നിന്നും തീയറ്റർ കളക്ഷനുകളിൽ നിന്നും അവർക്ക് സൂചന ലഭിക്കുന്നുണ്ട്. നടനും നിർമ്മാതാവും ആയ സുരേഷ് കുമാറിന്റെ വാക്കുകളിൽ നിന്നും ഇതൊക്കെ തന്നെയാണ് വ്യക്തമാക്കുന്നതും. ടോവിനോ തോമസ് കീർത്തി സുരേഷ് അഭിനയിച്ച വാശി എന്ന സിനിമ നിർമ്മിച്ചതും ഇദ്ദേഹം തന്നെ. വാശി ഒരു നല്ല ചിത്രം ആണ് എന്നുള്ള അഭിപ്രായം പലയിടത്തുനിന്നും കേൾക്കുന്നുണ്ട്. സുഹൃത്തുക്കൾ പലരും വിളിച്ചിരുന്നു.

അവരെല്ലാം പറയുന്നത് ഓ ടി ടി യിൽ വരുമ്പോൾ കാണാം എന്നാണ്. എന്തുകൊണ്ടോ മലയാള ചിത്രങ്ങൾക്ക് തിയേറ്ററുകളിൽ കളക്ഷൻ കുറവാണ്. കാര്യം എന്താണെന്ന് അറിയില്ല. തിയേറ്ററുകളിലേക്ക് ആളുകൾ ഇപ്പോഴും എത്തുന്നില്ല. എല്ലാവരും ഓ ടി ടി റിലീസ് പ്രതീക്ഷിച്ചിരിക്കുകയാണ് എന്നാണ് തോന്നുന്നത്. പുഷ്പ കെജിഎഫ് വിക്രം പോലുള്ള വൻകിട ചിത്രങ്ങൾ തിയറ്ററുകളിൽ വരുമ്പോൾ ആളുകൾ കയറുന്നുണ്ട് എന്നാണ് ഞാനിപ്പോൾ മനസ്സിലാക്കുന്നത്. തീയറ്ററുകളിൽ എത്തുന്ന ഭൂരിഭാഗവും 15 മുതൽ 30 വയസ്സിനുവരെ ഇടയിൽ ഇടയിലുള്ളവരാണ്.

അവർക്ക് ഇഷ്ടമുള്ള സബ്ജക്ടുകൾ വരുമ്പോൾ ആണ് അവർ കാണുകയെന്നതാണ് ഞാൻ മനസ്സിലാക്കുന്നത്. സത്യം പറഞ്ഞാൽ കേരളത്തിലെ തിയേറ്ററുകളിലും ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും. നിർമ്മാതാക്കളും ഇതൊക്കെ മനസ്സിലാക്കി മലയാളത്തിലെ സിനിമകൾക്കും അങ്ങനെയുള്ള മാറ്റങ്ങൾ വരുത്തേണ്ടി വരുന്ന സമയം ആയി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *