December 6, 2022

ലാലേട്ടന് മാത്രം എന്താണ് പ്രത്യേകത നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകം.

മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 9ന് നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിനു അടുത്ത് വരാൻ അനുവദിച്ചതിന് സുരക്ഷാ ജീവനക്കാരോട് അഡ്മിനിസ്ട്രേറ്റർ വിശദീകരണം തേടീയിരുന്നു. നടൻറെ കാർ ഗേറ്റിന് മുൻപിൽ എത്തിയപ്പോൾ തുറന്ന് കൊടുത്ത സുരക്ഷാ ജീവനക്കാർക്കാരോടാണ് മജിസ്ട്രേറ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

എന്ത് കാരണത്താലാണ് മോഹൻലാലിന്റെ കാർ അവിടെ പ്രവേശിപിച്ചത് എന്ന് വ്യക്തമാക്കണം എന്നാണ് അഡ്മിനിസ്ട്രേറ്റീവ് നൽകിയ നോട്ടീസിലെ നിർദ്ദേശം. രണ്ടു മെമ്പർമാർ അടക്കം ഭരണസമിതി അംഗങ്ങൾ താരത്തിനൊപ്പം ഉണ്ടായിരുന്നതുകൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തത് എന്നതാണ് ജീവനക്കാരുടെ വിശദീകരികരണം.

സാധാരണ പോലീസ് വാഹനങ്ങൾ എത്തുന്ന സ്ഥലത്താണ് താരം വന്ന വാഹനം എത്തിയത്. ഗുരുവായൂർ ദേവസം കമ്മറ്റിയുടെ മുൻ അഡ്മിനിസ്ട്രേറ്ററും 2 സജീവ കമ്മിറ്റി അംഗങ്ങളും 2022 ഏപ്രിൽ 14ന് വിഷുക്കണി കാണുവാൻ നാലമ്പലത്തിൽ പ്രവേശിച്ചതും ആയി ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്ററുകളുടെ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *